പ്രവേശനോത്സവം
പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച സ്കൂൾ അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. കാഴ്ചപരിമിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത സാമൂഹ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ ടിഫാനി ബ്രാർ ഉദ്ഘാടന കർമം നിർവഹിച്ചു.
ശ്യാംരാജ്, ചന്ദ്രേഷ് പോൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പപ്പറ്റ് ഷോ കുട്ടികളിൽ ആവേശമുണർത്തി.
സ്കൂൾ വൈസ്ചെയർമാൻ റവ. അലക്സ് പി. ഉമ്മൻ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീകണ്‌ഠേശ്വരം വാർഡ് കൗൺസിലർ രാജേന്ദ്രൻ നായർ, സ്കൂൾ മാനേജർ സുകു സി. ഉമ്മൻ എന്നിവർ ആശംസകളറിയിച്ചു.
പി.ടി.എ. പ്രസിഡൻ്റ് മുംതാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലേഖ എസ് ആർ. ഏവരെയും സ്വാഗതം ചെയ്തു.
സ്കൂൾ പി ടി എ , എം.പി.ടി.എ ഭാരവാഹികൾ, ബോർഡ് അംഗങ്ങൾ, യു. ആർ.സി. പ്രതിനിധികൾ, പൂർവവിദ്യാർഥിനികൾ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്കൂൾ ഡെപ്യൂട്ടി ലീഡർ അമിതാ കൃഷ്ണ കൃതജ്ഞത അറിയിച്ചു.